പ്രധാനമന്ത്രിയുടെ വിരുന്ന്: കൊല്ലം എംപി എൻ കെ പ്രേമചന്ദ്രന്‍റെ പ്രതികരണം
കൊല്ലം: പ്രധാനമന്ത്രിയുടെ വിരുന്ന് സംബന്ധിച്ച് കൊല്ലം എംപി, എൻ കെ പ്രേമചന്ദ്രന്‍റെ പ്രതികരണം. വിലകുറഞ്ഞ ആരോപണം.എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സി പി ഐ എം ശ്രമിക്കുന്നു ഇത്തവണയും അതേവഴിക്ക് ആണ് അവര്‍. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ തുടർന്നാണ് പോയത്.പാർലമെൻററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്ന്.
മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സി പി ഐ എം നീക്കം. തന്നെ അറിയുന്നവർ ഇത് തള്ളിക്കളയും. ആർ എസ് പിയായി തന്നെ തുടരും.രാഷ്ട്രീയ മുതലടെപ്പിന് സി പി ഐ എം ശ്രമം. പിണറായിയുടെ ഇഫ്താർ വിരുന്നിൽ ആർ എസ് എസ്, ബിജെപി ക്കാർ പങ്കെടുത്തിട്ടുണ്ട്. പാർലമെൻ്റിൽ എൻ ഡി എ സർക്കാരിൻ്റെ ധവളപത്രത്തിന് എതിരെ സി പി ഐ എം പ്രതികരിച്ചില്ല. കൊല്ലത്തെ ന്യൂനപക്ഷത്തെ ഭിന്നിപ്പിക്കാൻ ശ്രമം. സൗഹൃദ വിരുന്നിൽ പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞാൽ വിയോജിച്ചേനെ. അല്ലാതെ സൗഹൃദ വിരുന്നിൽ നിന്ന് ഭക്ഷണം കഴിക്കാതെ പോകാനുള്ള രാഷ്ട്രീയ മര്യാദകേട് തനിക്ക് ഇല്ല. ജോതിബസുവിൻ്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാതെ മോദിയെ സ്വീകരിക്കാൻ പോയത് പിണറായി വിജയനാണ്. ഇന്ത്യ മുന്നണിയെ ചതിച്ചത് സി പി ഐ എം.