ഗോഡ്‌സെയെ പ്രകീർത്തിച്ച NIT പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം

0

കോഴിക്കോട് :  നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്‍റിട്ട് വിവാദത്തിലായ എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം. പ്ലാനിങ് ആൻഡ് ഡവലപ്മെന്‍റ് ഡീൻ ആയാണ് സ്ഥാനക്കയറ്റം. 2025 ഏപ്രിൽ ഏഴാം തീയതി ഷൈജ ആണ്ടവൻ ഡീനായി ചുമതലയേൽക്കും.

പ്രാരംഭ ഘട്ടത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം. പ്രൊഫസർ പ്രിയാ ചന്ദ്രന്‍റെ ഡീൻ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഷൈജ ആണ്ടവനെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. ഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് സമൂഹമാധ്യമ പോസ്റ്റിന് താഴെ കമന്‍റിട്ട ഷൈജ ആണ്ടവൻ നിലവിൽ ജാമ്യത്തിലാണ്. 2024-ലാണ്  ഗാന്ധി ഘാതകനായ ഗോഡ്സെയെ പ്രകീർത്തിച്ച് ഷൈജ ഫേസ്ബുക്കിൽ കമൻ്റിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *