സാഹിത്യവേദിയിൽ നിഷ ഗിൽബർട്ട് ലേഖനം അവതരിപ്പിച്ചു

മുംബൈ : പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ മലയാളഭാഷാ കവി കുഞ്ചൻ നമ്പ്യാരെ, അദ്ദേഹത്തിൻ്റെ രചനകകളിലൂടെയും അതിലെ സവിശേഷതകളിലൂടേയും സഞ്ചരിച്ച് തയ്യാറാക്കിയ ‘അക്ഷരങ്ങളെ തുള്ളിച്ച നട്ടുവൻ’ എന്ന ലേഖനം മുംബൈ സാഹിത്യവേദിയുടെ മെയ് മാസ ചർച്ചയിൽ നർത്തകിയും എഴുത്തുകാരിയുമായ നിഷ ഗിൽബർട്ട് അവതരിപ്പിച്ചു.
മാട്ടുംഗ -ബോംബെ കേരളീയസമാജത്തിലെ ‘കേരള ഭവന’ത്തിൽ നടന്ന ‘സാഹിത്യവേദി’യിൽ സിപി.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ലേഖനത്തെ അധികരിച്ചു നടന്ന ചർച്ചയിൽ ഹരിലാൽ, ബിജു, കെ രാജൻ, ലിനോദ് വർഗ്ഗീസ്, ഇന്ദിര കുമുദ്, മനോജ് മുണ്ടയാട്ട്, സുമേഷ്, വിശ്വനാഥൻ, വിനയൻ കളത്തൂർ,സന്തോഷ് പല്ലശ്ശന, ഹരീന്ദ്രനാഥ്, അഡ്വ രാജ്കുമാർ, വിക്രമൻ, അമ്പിളി കൃഷ്ണകുമാർ, വേണു ആർ, അനിൽ പ്രകാശ്, സുരേഷ് നായർ, ജ്യോതി നമ്പ്യാർ, സജീവൻ,കെ പി വിനയൻ എന്നിവർ സംസാരിച്ചു . അഭിപ്രായങ്ങൾക്ക് നിഷ ഗിൽബർട്ട് മറുപടി പറഞ്ഞു . സാഹിത്യവേദി കൺവീനർ കെപി വിനയൻ നന്ദി പറഞ്ഞു.