ധനബിൽ ഇന്ന് നിർമല സീതാരാമൻ ലോക്സഭയിൽ വയ്ക്കും
ന്യൂഡൽഹി: വഖഫ് ബോർഡുകളുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നിയമഭേദഗതികൾ ഈ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടേക്കും. രാവിലെ 11 മണിക്കാണു ലോക്സഭയും രാജ്യസഭയും ആരംഭിക്കുക. ധനബിൽ ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ വയ്ക്കും. ഗോവ നിയമസഭയിൽ എസ്ടി പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ഭേദഗതി നിയമന്ത്രി അർജുൻ റാം മേഘ്‌വാളും അവതരിപ്പിക്കും. 100 ദിവസം തൊഴിൽ ഉറപ്പാക്കുന്ന തൊഴിലുറപ്പു പദ്ധതിക്കു കീഴിൽ ബംഗാളിന് കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് ഇന്നലെ തൃണമൂൽ കോൺഗ്രസ് എംപി ഡെറെക് ഒബ്രയൻ അറിയിച്ചിരുന്നു. രാജ്യസഭയിൽ സർക്കാർ തന്നെ നൽകിയ മറുപടിയിലൂടെ ഇക്കാര്യങ്ങൾ വെളിപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.