പക്ഷിപ്പനി: നിരണത്തെ പക്ഷികളെ കൊന്നൊടുക്കും

0

പത്തനംതിട്ട: നഗരത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള നിരണം താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ കാൽലക്ഷത്തോളം പക്ഷികളെ കൊന്നൊടുക്കും. താറാവും കോഴിയും മറ്റ് വളർത്തുപക്ഷികളും ഇതിൽ ഉൾപ്പെടും.

ജില്ലാ കലക്‌ടറർ എസ്.പ്രേംകൃഷ്ണൻ വിളിച്ചുച്ചേർത്ത യോഗത്തിലാണ് ഈ തീരുമാനം. 2500 വലിയ താറാവുകളും 1500 ചെറിയ താറാവുകളും നിരണം താറാവുവളർത്തൽ കേന്ദ്രത്തിലുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവ് സർവൈവൽ സോണായും കലക്‌ടർ പ്രഖ്യാപിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *