90 ആം വാർഷിക ദിനത്തിൽ 90 രൂപ നാണയം പുറത്തിറക്കി ആർബിഐ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90 ആം വാർഷികം പ്രമാണിച്ച് 90 രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക്. 90 ആം വാർഷിക ദിനമായ തിങ്കളാഴ്ചയാണ് റിസർവ് ബാങ്ക് 90 രൂപയുടെ നാണയം പുറത്തിറക്കിയത്. തൊണ്ണൂറു രൂപ നാണയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു.
40 ഗ്രാം ഭാരമുള്ള നാണയം 99.99 ശതമാനം വെള്ളിയിലാണ് നിർമ്മിച്ചിരിക്കുന്നത്. നാണയത്തിന് നടുവിൽ ആർബിഐയുടെ മുദ്രയും ആലേഖനം ചെയ്തിട്ടുണ്ട്. ഇന്ത്യ എന്ന് ഇംഗ്ലീഷിലും ഭാരത് എന്ന് ദേവനാഗിരി ഭാഷയിലും നാണയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ അശോകസ്തംഭവും നാണയത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആർബിഐ മുദ്രയോടൊപ്പം ആർ ബി ഐ @90 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.