“മാധ്യമ വാര്‍ത്തകള്‍ തെറ്റ്, നിമിഷയുടെ വധശിക്ഷകുടുംബത്തിന്റെ അവകാശം” : തലാലിന്റെ സഹോദരന്‍ ഫത്താഹ്

0
madudi

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കുടുംബം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി. മലയാളത്തിലും അറബിയിലുമായി ഫേസ്‌ബുക്കുവഴിയാണ് യഥാർത്ഥ വസ്‌തുത ഫത്താഹ് അബ്ദുള്‍ മഹ്ദി വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ ബി ബി സിക്ക് നല്‍കിയ അഭിമുഖത്തിലും നിമിഷപ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് ഫത്താഹ് മഹ്ദി പറഞ്ഞിരുന്നു.

മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും നിമിഷയുടെ വധശിക്ഷ തങ്ങളുടെ കുടുംബത്തിന്റെ അവകാശമാണെന്നും വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞു. കുറ്റക്കാരിയായ നിമിഷപ്രിയയെ ഇന്ത്യന്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ പാവമായാണ് ചിത്രീകരിക്കുന്നതെന്നും ഫത്താഹ് കുറ്റപ്പെടുത്തി

.’ഞങ്ങള്‍ ഇതുവരെ ആരെയും കണ്ടിട്ടില്ല. ആരുമായും വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് തെറ്റായ വാര്‍ത്തകളും പച്ചക്കളളങ്ങളുമാണ്. ഞങ്ങളുടെ നിലപാടില്‍ മാറ്റമില്ല. ശിക്ഷ നടപ്പാക്കണമെന്നാണ് കുടുംബം ആഗ്രഹിക്കുന്നത്. കുറ്റവാളിയുടെ ശിക്ഷ നടപ്പിലാക്കണം. അത് ഞങ്ങളുടെ അവകാശമാണ്’- ഫത്താഹ് മഹ്ദി ഫേസ്‌ബുക്കിൽ കുറിച്ചു .

വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് ഫത്താഹ് മഹ്ദി നേരത്തെ പറഞ്ഞിരുന്നു. ‘അനുരഞ്ജന ശ്രമങ്ങളോടുളള ഞങ്ങളുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ദൈവത്തിന്റെ വിധിയാണ് കേസില്‍ നടപ്പാക്കേണ്ടത്. അതല്ലാതെ മറ്റൊരു ആവശ്യവുമില്ല. കുറ്റകൃത്യവും തുടര്‍ന്നുണ്ടായ നീണ്ടതും മടുപ്പിക്കുന്നതുമായ നിയമപ്രക്രിയയും ഞങ്ങളെ ബുദ്ധിമുട്ടിലാക്കി. കുറ്റകൃത്യത്തെ ന്യായീകരിക്കാനും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കാനും സത്യത്തെ വളച്ചൊടിക്കാനുമുളള ഇന്ത്യന്‍ മാധ്യമങ്ങളുടെ ശ്രമം ദുഖമുണ്ടാക്കുന്നതാണ്. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയാണ് അവര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്ത് കാരണത്തിന്റെ പേരിലായാലും ഇത്രയും വലിയ കൊലപാതകത്തെ ന്യായീകരിക്കാനാവില്ല. കൊലപാതകം നടത്തിയ ശേഷം ശരീരം വികൃതമാക്കി ഒളിപ്പിച്ചുവയ്ക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാകില്ല’ -മഹ്ദി പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *