നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമ കുമാരി യമനിലേക്ക്.
ഇന്ന് നെടുമ്പാശേരിയിൽ നിന്നും പുലർച്ചെ 5 മണിക്കുളള ഇൻഡിഗോ വിമാനത്തിൽ ഇതിനായി മുംബൈയിലേക്ക് പോയി. യാത്രയാക്കാൻ നിമിഷപ്രിയയുടെ ഭർത്താവും ഇവരുടെ മകളും എത്തിയിരുന്നു. സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോമിന്റെ കൂടെയാണ് പ്രേമ കുമാരിയുടെ യാത്ര.
തന്റെ മോളെയും കൊണ്ട് വരാൻ പറ്റും എന്ന പ്രതീക്ഷയിലാണ് പോകുന്നത് എന്ന് മാധ്യമങ്ങളോട് പ്രേമ കുമാരി പറഞ്ഞു .
യമൻകാരനായ യുവാവ് കൊല്ലപ്പെട്ട കേസിൽ വധശിക്ഷയക്കു വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയെ കാണാനാണ് അമ്മ പ്രേമ കുമാരി യമനിലേക്ക് പോകുന്നത്.
മുംബൈയിൽ നിന്നും വൈകീട്ട് 5 ന് ഏദനിലേക്ക് തിരിക്കും. അവിടെ നിന്ന് യമൻ തലസ്ഥാനമായ സനയിലേക്ക് റോഡ് മാർഗം എത്തും.യമൻ പൗരൻ തലാൽ അബ്ദുമഹിദി 2017-ൽ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയേ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷയിൽ നിന്ന് മോചിതയാകാൻ അബ്ദു മഹദിയുടെ കുടുംബത്തിന് ആശ്വാസധനം നൽകുകയാണ് ഇനിയുള്ള മാർഗം. ഇതിന് ആദ്യഘട്ടത്തിലുള്ള ശ്രമം വിജയിച്ചിരുന്നില്ല.