തൃശ്ശൂരിലെ പോലെ ക്രൈസ്തവ വോട്ടുകൾ നിലമ്പൂരിലും കിട്ടുമെന്ന് സുരേഷ് ഗോപി

മലപ്പുറം: നിലമ്പൂരിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിൽ ക്രൈസ്തവ വോട്ടുകൾ കിട്ടിയ പോലെ നിലമ്പൂരിലും വോട്ട് ലഭിക്കും. നിലമ്പൂരിൽ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെന്ന പ്രചാരണം തെറ്റാണെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
ബിജെപി പ്രചാരണത്തിൽ പിറകിലെന്ന ആക്ഷേപം എതിരാളികൾ കെട്ടിച്ചമക്കുന്നതാണ്. അതിന് അവർക്ക് പ്രത്യേക ലക്ഷ്യമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.