നിലമ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി; ഇതോടെ മരണം 3 ആയി

0

നിലമ്പൂരിൽ മഞ്ഞപിത്തം ബാധിച്ച് 1 മരണം കൂടി. ഇതോടെ ഒരു മാസത്തിൽ മഞ്ഞപിത്തം വന്നു മരിച്ചവരുടെ എണ്ണം മൂന്നായി.

എടക്കര പോത്തുകല്ല് ചെമ്പൻകൊല്ലി സ്വദേശിയായ 35കാരനാണ് മരിച്ചത്.പോത്തുകല്ല് സ്വദേശി പുളിക്കത്തറയിൽ മാത്യു ഏബ്രഹാം (60), ഉപ്പട സ്വദേശി പുത്തൻവാരിയത്ത് സുജിത്ത് (47) എന്നിവർ നേരുത്തേ മരിച്ചിരുന്നു.

അതെ സമയം പോത്തുകല്ലിൽ മഞ്ഞപിത്ത ബാധ കൂടി വരുകയാണെന്നാണ് റിപ്പോർട്ട്‌.കഴിഞ്ഞ 2 ദിവസങ്ങളിലായി മുപ്പതോളം പേരാണു മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയത്. ഫെബ്രുവരി 1 മുതൽ 206 പേർക്കാണ് ഇതിനോടകം മഞ്ഞപിത്തം സ്ഥിതീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി പഞ്ചായത്തുതല ഇന്റർ കോ ഓർഡിനേറ്റ് മീറ്റിങ് ചേർന്നു.വ്യാപാര സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കുന്നതിന് കൂടുതൽ സാംപിൾ ശേഖരിക്കാനാണ് പഞ്ചായത്ത് തല നീക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *