മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചുവെന്ന് വിഡി സതീശൻ

0

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം വിരുദ്ധ പരാമർശം നിലമ്പൂരിൽ കൂടുതൽ ചർച്ചാവിഷയമാക്കാൻ കോൺഗ്രസ്. മുഖ്യമന്ത്രി മാത്രമല്ല എ വിജയരാഘവനും മലപ്പുറത്തെ ജനങ്ങളെ ആവർത്തിച്ച് അപമാനിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. മലപ്പുറം ജില്ലാ രൂപീകരണത്തെ അടക്കം എതിർത്ത കുറ്റബോധം കാരണമാണ് കോൺഗ്രസിന്റെ പ്രസ്താവന എന്ന് എം സ്വരാജ് തിരിച്ചടിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലക്കെതിരെ പരാമർശം നടത്തിയെന്നും സംഘപരിവാർ ആരോപണത്തിന് കുടപിടിച്ചുവെന്നും വിഡി സതീശൻ ആരോപിച്ചു.തെരഞ്ഞടുപ്പ് ചുമതലയുള്ള എ.വിജയരാഘൻ മലപ്പുറത്തെ അപമാനിച്ചു. തീവ്രവാദികൾ വോട്ട് ചെയ്തതുകൊണ്ടാണ് പ്രിയങ്ക ഗാന്ധി ജയിച്ചതെന്ന് വിജയരാഘവൻ പറഞ്ഞു.

മലപ്പുറം ജില്ല മുഴുവൻ തീവ്രവാദികളാണെന്നാണ് വിജയരാഘവൻ പറയുന്നത്. വിജയരാഘവൻ ഇപ്പോഴും അതേ നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടോയെന്നും സതീശൻ ചോദിച്ചു. സംഘപരിവാറിൻറെ അതേ തോണിയിലാണ് യാത്ര. അതുകൊണ്ടാണ് ആദ്യം ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയതെന്നും വിവാദമായതോടെ ഏതോ സ്ഥാനാർത്ഥിയെ നിർത്തിയെന്നും വിഡി സതീശൻ പറഞ്ഞു.

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *