എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു

0

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പ്രഖ്യാപിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അൻവറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങൾക്കിടെയാണ് സിപിഎമ്മിൻ്റെ പ്രഗത്ഭനായ നേതാവിനെ തന്നെ നിലമ്പൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

സ്വരാജ് രാഷ്ട്രീയ പോരാട്ടത്തിന്ഏറ്റവും മികച്ച സ്ഥാനാർഥിയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്- സിപിഎം മത്സരിക്കുമെന്നും രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണെന്നും അദേഹം പറഞ്ഞു . സഖാവ് കുഞ്ഞാലിയുടെ നാടാണ്. പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു. അൻവർ ഒറ്റുകൊടുത്തു . രാഷ്ട്രീയ യൂദാസാണ് അൻവറെന്നും എം വി ​ഗോവിന്ദൻ തുറന്നടിച്ചു. കാല് പിടിക്കുമ്പോ മുഖത്ത് ചളിവാരി എറിയുന്നു എന്നാണ് അൻവർ യുഡിഎഫിനെ കുറിച്ച് പറഞ്ഞത്. അൻവറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. രാഷ്ട്രീയ പോരാട്ടമാണെന്നും ​ഗോവിന്ദൻ പറഞ്ഞു. സ്വരാജ് നിലമ്പൂരിൽ സമ്മതനാണ്. പാർട്ടിയാണ് സ്ഥാനാർത്ഥിയാരെന്ന് തീരുമാനിക്കുന്നതെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *