പോത്തുക്കല്ലും തൂക്കി, ലീഡ് 630′; എം സ്വരാജിന്‍റെ ജന്മനാട്ടിലെ നേട്ടത്തിന് പിന്നാലെ വിഎസ് ജോയി

0

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പകുതി പിന്നിടുമ്പോൾ ഏഴായിരത്തിലേറെ വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ മുഹമ്മദ്. വിജയമുറപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി തന്‍റെ ജന്മനാടായ പോത്തുകല്ലിൽ പോലും പിന്നിലാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ . സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ ലീഡ് ഉയർത്തിയ ആവേശത്തിവാണ് യുഡിഎഫ്. പോത്തുക്കല്ലും തൂക്കി എന്നാണ് ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയ് ഫേസ്ബുക്കിൽ കുറിച്ചത്. സിപിഎം കോട്ടയായ വിഎസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റമാണ് .

‘പോത്തുക്കല്ലും തൂക്കി, ലീഡ് 630’ എന്നാണ് വിഎസ് ജോയ് ഫേസ്ബുക്കിൽ കുറിച്ചത്. ‘ജോയ് ഫുൾ’ ജോയ് എന്നാണ് ജോയിയുടെ കുറിപ്പിന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയടക്കമുള്ളവരുടെ കമന്‍റ് വന്നത് . സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ആദ്യം ഉയർന്നു കേട്ട പേരാണ് വിഎസ് ജോയിയുടേത്. പ്രഖ്യാപനം വന്നപ്പോൾ നറുക്ക് ആര്യാടൻ ഷൌക്കത്തിന് വീണെങ്കിലും പാർട്ടി തീരുമാനത്തിനൊപ്പം സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിലായിരുന്നു ജോയ്. തന്‍റെ വാർഡിലടക്കം കൈവരിച്ച ലീഡ് ജോയിക്ക് വ്യക്തിപരമായി നേട്ടമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *