നിജ്ജാർ വധം: ക്യാനഡയിൽ ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ

0

ക്യാനഡ: ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ ക്യാനഡയിൽ ഒരു ഇന്ത്യക്കാരനെ കൂടി അറസ്റ്റ് ചെയ്തു. ക്യാനഡയിലെ ബ്രാംപ്റ്റൺ നിവാസിയായ അമർദീപ് സിങ്ങാണ് (22) അറസ്റ്റിലായത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ നിജ്ജാർ വധക്കേസിൽ അറസ്റ്റിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം നാലായി.

45കാരനായ നിജ്ജാർ 2023 ജൂൺ 18ന് സറേയിലെ ഗുരു നാനാക് സിങ് ഗുരുദ്വാരയ്ക്കു മുന്നിലാണ് കൊല്ലപ്പെട്ടത്. കേസിൽ കരൺ ബ്രാർ (22). കമൽപ്രീത് സിങ് (22), കരൺപ്രീത് സിങ് (28) എന്നീ ഇന്ത്യക്കാർ ആദ്യമേ അറസ്റ്റിലായിരുന്നു.

ഖാലിസ്ഥാന്‍ നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്തിനു പിന്നിൽ ഇന്ത്യയാകാമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഉലഞ്ഞിരിക്കുകയാണ്. ഇന്ത്യയ്ക്ക് നിജ്ജാറിന്‍റെ കൊലപാതകത്തിൽ പങ്കില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുകയാണ് ഇന്ത്യ. അതിനിടെയാണ് കേസിൽ ഇന്ത്യക്കാർ അറസ്റ്റിലാകുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *