കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നുവീണു
കൊല്ലം അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു. ഹൈവേ വികസനത്തിന്റെ ഭാഗമായി ചൂരാങ്കൽ പാലത്തിന് സമീപം നിർമാണം നടക്കുന്ന പാലമാണിത്. ഉച്ചയ്ക്ക് ഒന്നേ കാലോടെയാണ് അപകടം നടന്നത്. കോൺക്രീറ്റ് പണികൾ പുരോഗമിക്കുന്നതിനിടെയാണ് പാലം തകർന്നുവീണത്. അപകടത്തിൽ ആർക്കും പരുക്കില്ല. അപകടസമയത്ത് കുറച്ച് തൊഴിലാളികൾ മാത്രമാണ് പാലത്തിന് മുകളിലുണ്ടായിരുന്നത്. പാലം തകരുന്നത് മനസിലായതോടെ ഇവർ ഓടി മാറുകയായിരുന്നു. ഇതാണ് വലിയ അപകടം ഒഴിവാക്കിയത്. പൊളിഞ്ഞുവീണ പാലത്തിന്റെ കമ്പിയും മറ്റും അഴിച്ചുമാറ്റുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്