അടുത്ത ട്വന്റി-ട്വന്റിയിൽ ആരെല്ലാം?.. ദുബെ ടീമിൽ കാണുമോ?

0

മുംബൈ: ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ കുറിച്ച് ചര്‍ച്ചകള്‍ മുറുകുന്നു. ആരൊക്കെയാണ് ഇന്ത്യയുടെ പുതിയ ടീമിലെ പതിനഞ്ചംഗം എന്ന ചര്‍ച്ചയിൽ മുഴുകിയിരിക്കുകയാണ് മുന്‍ ക്രിക്കറ്റ്‌ താരങ്ങളിലും, വിദഗ്ധരിലും ആരാധകരുമെല്ലാം. ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യത താരങ്ങളിലൊരാള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓള്‍റൗണ്ടര്‍ ശിവം ദുബെയെന്നാണ് പറത്ത് വരുന്നത്. ദുബെ ഉറപ്പായും ലോകകപ്പ് കളിക്കുമെന്ന് പറയുന്ന ഓസീസ് ഇതിഹാസം ആദം ഗില്‍ ക്രിസ്റ്റ്, സിഎസ്‌കെ താരം ലോകകപ്പില്‍ ഇന്ത്യയുടെ കറുത്ത കുതിരയാകും എന്നും വ്യക്തമാക്കി.

‘ശിവം ദുബെ ഐപിഎൽലീൽ അടക്കം ഗംഭീര പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. സ്പിന്‍ ബൗളിംഗിനെ ദുബെ എങ്ങനെ നേരിടുന്നു എന്നുള്ളത് നമ്മള്‍ ഏറെക്കാലമായി കാണുന്ന ഒന്നാണ്. എന്നാല്‍ താരം പേസര്‍മാരെയും ആക്രമിക്കുന്നു. ഗ്രൗണ്ടിന്‍റെ നാലുപാടും ഷോട്ടുകള്‍ പായിക്കാനുള്ള ആത്മവിശ്വാസം താരം കാണിക്കുന്നുണ്ട്. ശിവം ദുബെ നെറ്റ്‌സില്‍ ധാരാളം പന്തെറിയുന്നുണ്ട്. വരും മത്സരങ്ങളില്‍ ദുബെ കൂടുതല്‍ ഓവറുകള്‍ എറിയുന്നത് കാണാനാകുമെന്ന് കരുതുന്നു. ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ കറുത്ത കുതിര ദുബെയായിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.ഐപിഎല്ലില്‍ കാണിക്കുന്ന ഫോമും സ്ഥിരതയും വച്ച് ലോകകപ്പ് ടീമില്‍ അദേഹം സ്ഥാനം അര്‍ഹിക്കുന്നുണ്ട്’ എന്നും ഗില്ലി വ്യക്തമാക്കി.

ഐപിഎല്‍ 2024ല്‍ ഏഴ് മത്സരങ്ങളില്‍ 157.05 പ്രഹര ശേഷിയില്‍ രണ്ട് അര്‍ധസെഞ്ചുറികളോടെ ദുബെ 245 റണ്‍സാണ് സ്വന്തമാക്കിയത്. പുറത്താവാതെ നേടിയ 66* ആണ് ഉയര്‍ന്ന സ്കോർ ബാറ്റിംഗ്. ശരാശരി 49.00 റൺസ് ആണ്. 20 ഫോറും 15 സിക്‌സറും ദുബെ ഇതിനകം നേടിയിട്ടുണ്ട്. ഐപിഎല്‍ കരിയറില്‍ 58 മത്സരങ്ങളില്‍ 144.34 സ്ട്രൈക്ക്‌റേറ്റിലും 30.70 ശരാശരിയിലും 1351 റണ്‍സ് ദുബെയ്‌ക്കുണ്ട്. എട്ട് ഫിഫ്റ്റികള്‍ നേടിയപ്പോള്‍ 95* ആണ് ദുബെയുടെ ഉയര്‍ന്ന സ്കോര്‍. ഈ സീസണില്‍ ഇതുവരെ താരം പന്തെറിഞ്ഞിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *