അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി കോൺഗ്രസിൽ നിന്ന് -: ബാലാസാഹേബ് തോറാട്ട്
മീരാറോഡ് :സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി കോൺഗ്രസ്സിന്റേതായിരിക്കുമെന്ന് തനിക്ക് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് മുതിർന്ന മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട്
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും (യുബിടി), ശരദ് പവാറിൻ്റെ എൻസിപിയും (എസ്‌പി) ഉൾപ്പെടുന്ന മഹാ വികാസ് അഘാഡിയുടെ വിജയം ഉറപ്പാക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഭയന്ദറിൽ കൊങ്കൺ മേഖലയിലെ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് തോറത്ത് പറഞ്ഞു. .“മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി എംവിഎയിൽ നിന്നും കോൺഗ്രസിൽ നിന്നും ആയിരിക്കുമെന്ന് എനിക്ക് 100 ശതമാനം ആത്മവിശ്വാസമുണ്ട്,” തോറാട്ട് പറഞ്ഞു