യു. പ്രതിഭ എംഎൽഎ യ്ക്കെതിരെ നിയമനടപടിയുമായി ന്യുസ് 24

0

തിരുവനന്തപുരം: കായംകുളം MLA യു- പ്രതിഭയുടെ മകൻ കഞ്ചാവ് കേസിലെ ഒമ്പതാം പ്രതിയാണെന്ന് എക്സൈസ് വകുപ്പിൻ്റെ FIRൽ വ്യക്തമായിരിക്കെ പ്രതിഭയ്‌ക്കെതിരെ നിയമനടപ്പിക്കൊരുങ്ങി ന്യുസ് 24 മലയാളം ചാനൽ .
സംഭവത്തിനു പിന്നാലെ മകനെതിരെ കേസെടുത്തതെന്ന മാധ്യമ വാർത്തകൾ തള്ളി ,മകൻ നിരപരാധിയാണെന്നും ന്യുസ് 24 ചാനൽ പണം വാങ്ങി ന്യുസ് ചെയ്‌തതാണെന്നും മാധ്യമപ്രവർത്തകരെ ആക്ഷേപിച്ചും പരിഹസിച്ചും യു- പ്രതിഭ വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു .തുടർന്ന് വൻ രീതിയിൽ മാധ്യമങ്ങൾക്കെതിരെ സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കയാണ്. ഈ സാഹചര്യത്തിലാണ് എംഎൽഎ ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാൻ ചാനൽ തീരുമാനിച്ചത്.

യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവിന് എതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വെച്ചതിനെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. .കേസില്‍ കനിവ് ഒന്‍പതാം പ്രതിയാണ്. സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത് 3 ഗ്രാം കഞ്ചാവ്, കഞ്ചാവ് കലര്‍ന്ന പുകയില മിശ്രിതം, പള്ള ഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയെന്നും FIR ല്‍ പറയുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *