സംസ്ഥാനത്ത് നാല് ജില്ലകളിൽ പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കാൻ സർക്കാർ തീരുമാനം
സംസ്ഥാനത്ത് നാല് ജില്ലകളിൽ പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കാൻ സർക്കാർ തീരുമാനം. തിരുവനന്തപുരം നേമം മണ്ഡലത്തിലെ ചാല, തൃശൂർ ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, പാലക്കാട് തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, മലപ്പുറം തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിലാണ് ഐടിഐകള്‍ ആരംഭിക്കുക. മന്ത്രിസഭായോഗത്തിന്റേതാണ് തിരുനമാനം.നാല് ഐടിഐകളിലെ 60 സ്ഥിരം തസ്തികകളിലെ നിയമനം നിലവിലുള്ള ജീവനക്കാരുടെ / തസ്തികകളുടെ പുനിര്‍വിന്യാസം, പുനക്രമീകരണം എന്നിവയിലൂടെ നടപ്പാക്കും. മൂന്ന് ക്ലര്‍ക്ക്മാരുടെ സ്ഥിരം തസ്തികകള്‍ പുതുതായി സൃഷ്ടിക്കും നാല് വാച്ച്മാന്‍മാരെയും നാല് കാഷ്വല്‍ സ്വീപ്പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.