നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി : അമ്മ ആശുപത്രിയിൽ

0

പത്തനംതിട്ട : പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശുവിനെ  മരിച്ച നിലയിൽ കണ്ടെത്തി. 21 വയസ്സുകാരി വിദ്യാർത്ഥിനി പ്രസവിച്ച കുട്ടിയാണ് മരിച്ചത്. വിദ്യാർത്ഥിനി അവിവാഹിതയാണ് പെൺകുഞ്ഞിനാണ് ജന്മം നൽകിയത്.

 

രക്തസ്രാവവുമായി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിദ്യാർത്ഥിനി പ്രസവിച്ചതെന്ന് മനസ്സിലായത്. തുടർന്ന് പോലീസിന്റെ പരിശോധനയിലാണ് നവജാതശിശുവിന്റെ ജഡം കണ്ടെത്തിയത്. അയൽവീട്ടിലെ പറമ്പിൽ ആണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. മരണകാരണം വ്യക്തമല്ല. കുഞ്ഞിൻ്റെ അമ്മ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *