HAPPY NEW YEAR/ ന്യൂസിലാൻഡിൽ പുതുവർഷം പിറന്നു.!

0

 

ഇന്ത്യക്കാർക്ക് പുതുവർഷത്തിലേക്ക് ചുവടുവെക്കാൻ 5 മണിക്കൂറിലധികം ശേഷിക്കെ, ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിൽ ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു, കിവി തലസ്ഥാനം 2025-നെ വർണ്ണപകിട്ടാർന്ന കരിമരുന്ന് പ്രയോഗത്തിലൂടെയും ദീപ സംവിധാനങ്ങളിലൂടെയും 2025നെ സ്വാഗതം ചെയ്തു.

ന്യൂസിലാൻ്റിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സ്കൈ ടവറിൽ നിന്ന് വർണ്ണാഭമായ പടക്കങ്ങൾ വിതറിയ ദീപ്ത വിസ്മയത്തിൽ ജനങ്ങൾ ആനന്ദനൃത്തം ചവുട്ടിയപ്പോൾ 2025-നെ സ്വാഗതം ചെയ്യുന്ന ആദ്യത്തെ പ്രധാന നഗരമായി ന്യൂസിലൻഡിലെ ഓക്ക്‌ലൻഡ് മാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *