ശബരിമലയില്‍ ദര്‍ശനം സുഗമമാകാന്‍ മാറ്റങ്ങള്‍ പരിഗണനയിലെന്നു: ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമല ദര്‍ശനം സുഗമമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ദര്‍ശന വഴി മാറ്റുന്ന കാര്യവും ബൈലി പാലം വഴി പുതിയ പാത ഒരുക്കുന്നതടക്കമുള്ള മാറ്റങ്ങള്‍ പരിഗണിച്ച് ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടികയറിവരുന്ന തീര്‍ത്ഥാടകര്‍ ക്യു കോപ്ലക്‌സില്‍ കാത്ത് നില്‍ക്കാതെ നേരിട്ട് സോപാന ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുന്ന കാര്യമാണ് ദേവസ്വം ബോര്‍ഡ് പ്രധാനമായും ആലോചിക്കുന്നത്. കൊടിമരത്തില്‍ നിന്നും നേരിട്ട് സോപാനത്തിലേക്കുള്ള വഴി തീര്‍ത്ഥാടകരെ കയറ്റിവിടാനാണ് ആലോചിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.നേരിട്ടുള്ള ദര്‍ശനം ലക്ഷ്യം വെച്ച് സ്ഥാപിച്ച ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണ കുടിശിക സൈന്യത്തിന് നല്‍കിയതോടെയാണ് പുതിയ നീക്കം.
ദര്‍ശന വഴി മാറ്റുന്നതില്‍ എല്ലാവരുമായി കൂടിയാലോചന നടത്തിയശേഷമെ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നും മാസ്റ്റര്‍ പ്ലാനില്‍ നേരിട്ട് തൊഴുന്നതിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.വേണ്ടത്ര ധാരണയില്ലാതെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ബെയ്‌ലി പാലം ഇപ്പോള്‍ തുരുമ്പിച്ച് കിടക്കുകയാണ്. ഇത് നവീകരിച്ച് ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നത്. അയപ്പനെ തൊഴുത് മളികപ്പുറം വഴി പുറത്തേക്കിറങ്ങുന്ന തീര്‍ത്ഥാകരെ വീണ്ടും നടപ്പന്തിലേക്ക് പോകാതെ ചന്ദ്രാനന്‍ റോഡിലെത്തിക്കാനാണ് 13 വര്‍ഷം മുമ്പ് ബെയ്‌ലി പാലം നിര്‍മിച്ചത്. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം കുത്തിറക്കവും കയറ്റവും പടികളും കടന്നുള്ള ശരണസേതു പാലം വഴിയുള്ള യാത്ര തീത്ഥാടകര്‍ക്ക് മടുത്തതോടെ ഈ പാത ഉപേക്ഷിച്ചു. വര്‍ഷാവര്‍ഷമുള്ള അറ്റകുറ്റപ്പണി നടത്തായതോടെ ബെയ്‌ലി പാലവും ഉപയോഗശൂന്യമായി. ഇതോടൊപ്പം സൈന്യത്തിന് നല്‍കാനുള്ള കുടിശികയും കൂടി. ദേവസ്വം ബോര്‍ഡിന് വേണ്ടി ഒന്നേകാല്‍ കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന് നല്‍കി കുടിശിക തീര്‍ത്തു. ഇതോടെയാണ് പുതിയ ആലോചന.
കൊടിമരത്തില്‍ നിന്നും നേരിട്ട് സോപാനത്തേക്ക് കടത്തിവിട്ട് ബെയ്‌ലി പാലം വഴി പുറത്തേക്കുള്ള കടത്തിവിടുന്ന പുതിയ റൂട്ടാണ് ആലോചിക്കുന്നത്. എന്നാല്‍, ഇതിനായി പാലവും പാതയും നവീകരിക്കണം. പാതയില്‍ മുമ്പുണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും വേണം. മാളികപുറത്തിന് പിന്നിലൂടെ ഭസ്മകുളത്തിന് അരികിലൂടെയാണ് ഈ വഴി പോകുന്നത്. പാലത്തിന്റെ അറ്റകുറ്റപണി നടത്താനും ലക്ഷങ്ങള്‍ ആവശ്യമാണ്. അതിനാല്‍ തന്നെ പുതിയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വെല്ലുവിളികള്‍ ഏറെയാണ്