സർപ്പിള ആകൃതിയിലുള്ള കൂറ്റൻ സ്പൈറൽ ഗ്യാലക്സി കണ്ടെത്തി
മുംബൈ: ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള താരാപഥങ്ങളിൽ ഒന്നിനെ കണ്ടെത്തി പൂനെയിൽ നിന്നുള്ള ഗവേഷകർ. പൂനെ കേന്ദ്രമായുള്ള നാഷണൽ സെൻട്രൽ ഫോർ റേഡിയോ ആസ്ട്രോ ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരായ റാഷി ജെയിന്‍, യോഗേഷ് എന്നിവരാണ് ആകാശഗംഗയ്ക്ക് സമാനമായ സർപ്പിള ആകൃതിയിലുള്ള താരാപഥത്തെ (സ്പൈറൽ ഗ്യാലക്സി) കണ്ടെത്തിയത്. ഇത് പ്രപഞ്ചത്തിനും 150 കോടി വർഷം പഴക്കമുള്ളപ്പോൾ നിലനിന്നിരുന്ന ഗ്യാലക്സി ആണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. ഭൂമിയിൽ നിന്ന് ഏകദേശം 1200 കോടി പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. പ്രപഞ്ചത്തിന്റെ ആദിമകാലത്ത് രൂപം കൊണ്ട താരാപഥങ്ങൾക്ക് ഇത്രയും സങ്കീർണമായ ഘടന ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഗവേഷകർ പറഞ്ഞു.
