അക്ഷയ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾക്ക് പുതിയ സർവീസ് ചാർജ്

0
AKSHAYA

തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾക്ക് പുതിയ സർവീസ് ചാർജ് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. വിവിധ കേന്ദ്രങ്ങളിൽ വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നുവെന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് ഈ നടപടി. കെ-സ്മാർട്ട് വഴിയുള്ള 13 സേവനങ്ങൾക്കാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്.

പുതുക്കിയ നിരക്കുകൾ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കണമെന്ന് ഇലക്ട്രോണിക്സ് ആൻഡ് വിവര സാങ്കേതികവിദ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ ഏകീകരണം അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. പുതിയ ഉത്തരവോടെ തോന്നിയതു പോലെ പണം ഈടാക്കുന്ന രീതി ഒഴിവാക്കാനാകും.

പുതിയ നിരക്കുകൾ

കെ-സ്മാർട്ട് വഴിയുള്ള സേവനങ്ങളുടെ നിരക്കുകൾ താഴെ നൽകുന്നു:

  • ജനന, മരണ രജിസ്ട്രേഷൻ: 40 രൂപ.
  • ജനന – മരണ രജിസ്ട്രേഷനുകളിലെ തിരുത്തലുകൾക്ക്: 50 രൂപ.
  • വിവാഹ രജിസ്ട്രേഷൻ: പൊതുവിഭാഗത്തിന് 70 രൂപയും എസ്‌സി, എസ്‌ടി വിഭാഗത്തിന് 50 രൂപയുമാണ്. (എസ്‌സി, എസ്‌ടി വിഭാഗത്തിന് പ്രിന്റിങ്, സ്കാനിങ് ഉൾപ്പെടെയാണ് ഈ തുക. പൊതുവിഭാഗത്തിന് ഒരു പേജിന് 3 രൂപ അധികം നൽകണം).
  • വിവാഹ രജിസ്ട്രേഷനിലെ തിരുത്തലുകൾക്ക്: 60 രൂപ.
  • ലൈസൻസ് അപേക്ഷ: 40 രൂപ.
  • ലൈസൻസ് തിരുത്തലുകൾക്ക്: 40 രൂപ.
  • പരാതി നൽകുന്നതിന്: 30 രൂപ.
  • സർട്ടിഫിക്കറ്റുകളും അറിയിപ്പുകളും ഡൗൺലോഡ് ചെയ്ത് നൽകുന്നതിന്: ഒരു പേജിന് 10 രൂപ.
  • ബിപിഎൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയ്ക്ക്: 10 രൂപ.
  • മറ്റ് അപേക്ഷകൾക്ക്: 20 രൂപ.
  • ഉടമസ്ഥാവകാശം മാറ്റുന്നതിന്: 50 രൂപ.

നികുതി അടയ്ക്കുന്നതിനുള്ള നിരക്കുകൾ

  • നികുതി, ഫീസ് എന്നിവ അടയ്ക്കുന്നതിനുള്ള സർവീസ് ചാർജ് തുകയനുസരിച്ച് വ്യത്യാസപ്പെടും.
  • 1000 രൂപ വരെയുള്ള തുകയ്ക്ക്: 10 രൂപ.
  • 1001 മുതൽ 5000 രൂപ വരെയുള്ള തുകയ്ക്ക്: 20 രൂപ.
  • 5000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക്: 0.5 ശതമാനം അല്ലെങ്കിൽ 100 രൂപ (കുറഞ്ഞ തുക ഈടാക്കണം).
Spread the love

Leave a Reply

Your email address will not be published. Required fields are marked *