ആലപ്പുഴ പോലീസിനായി അനുവദിച്ച 18 വാഹങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലിസ് മേധാവി നിർവഹിച്ചു
ആലപ്പുഴ: കേരള പോലീസിനായി വാങ്ങിയ പുതിയ വാഹനങ്ങളിൽ ആലപ്പുഴ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കും കണ്ട്രോൾ കൺട്രോൾ റൂമിലേക്ക് അനുവദിച്ച 18 ബൊലേറോ വാഹങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലിസ് മേധാവി നിർവഹിച്ചു. ജില്ലാ പോലിസ് ആസ്ഥാനത്ത് വെച്ചാണ് ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്. പോലീസിന്റെ മൊബിലിറ്റി ശക്തിപ്പെടുത്തുക, പ്രതികരണ സമയം മെച്ചപ്പെടുത്തുക, മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടം ഘട്ടമായി മാറ്റുന്നതിന്റെ യും ഭാഗമായി വിവിധ യൂണിറ്റുകള്ക്കാടയി വാങ്ങിയ പുതിയ വാഹനങ്ങളാണിത്. പോലീസ് സേനയെ അവരുടെ കടമകൾ ഫലപ്രദമായി നിർവഹിക്കുന്നതിന് ആധുനിക വിഭവങ്ങൾ ഉപയോഗിച്ച് സജ്ജമാക്കുന്നതു ഇതിന് പിന്നിലെ ലക്ഷ്യമാണ്.
പുതിയ വാഹനങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് പോലീസിൻ്റെ ഫീൽഡ് പ്രവർത്തനങ്ങൾ, അടിയന്തര പ്രതികരണം, പൊതു സേവനം എന്നിവ ഗണ്യമായി മെച്ചപ്പെടുത്തുകയും അതുവഴി സംസ്ഥാനത്തുടനീളം മെച്ചപ്പെട്ട നിയമ നിർവ്വഹണത്തിനും പൊതു സുരക്ഷയ്ക്കും കാരണമാവുകയും ചെയ്യും. ജില്ലയിലേക്ക് ലഭിച്ച 18 ബൊലേറോ വാഹനങ്ങളിൽ 10 എണ്ണം ആലപ്പുഴ സൗത്ത്, മണ്ണഞ്ചേരി, പുളിങ്കുന്ന്, കൈനടി, ചേർത്തല, കായംകുളം ഹരിപ്പാട്, ചെങ്ങന്നൂർ, മാന്നാർ, നൂറനാട് എന്നീ സ്റ്റേഷനുകളിലേക്കും ബാക്കി 8 എണ്ണം കൺട്രോൾ റൂമിലേക്കും അനുവദിച്ചിട്ടുണ്ട്. ചടങ്ങിൽ ആലപ്പുഴ നോർത്ത് ISHO എം. കെ രാജേഷ്, ആലപ്പുഴ സൗത്ത് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാജീവ്, M.T സബ് ഇൻസ്പെക്ടർ ജിജോ ജോസഫ് ജോർജ്, എസ് ഐ പ്രകാശ് മറ്റുപോലീസുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
