പാക്കിൽ കവലയിൽ അങ്കണവാടിയ്ക്ക് തറക്കല്ലിട്ടു
കോട്ടയം : നഗരസഭ 33-ാം വാർഡിൽ പാക്കിൽ കവലയിൽ അങ്കണവാടിയ്ക്ക് തറക്കല്ലിട്ടു. 20 ലക്ഷം രൂപ മുടക്കിയാണ് അംഗനവാടി നിർമ്മിക്കുന്നത്. പാക്കിൽ കവലയിലെ 101 ആം നമ്പർ അംഗനവാടിയ്ക്കാണ് തറക്കല്ലിട്ടത്. നഗരസഭ അംഗം എബി കുന്നേപ്പറമ്പിൽ തറക്കല്ലിട്ടു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ മോൾ യോഗത്തിൽ അധ്യക്ഷത വഹിച്ചു. 20 ലക്ഷം രൂപ സർക്കാർ വകുപ്പ് ഫണ്ട് ഉപയോഗിച്ചാണ് അംഗനവാടി നിർമ്മിക്കുന്നത്.
