മലയാളഭാഷാ പ്രചാരണ സംഘം ഉല്ലാസ്‌നഗർ മേഖലയ്ക്ക് പുതിയ ഭാരവാഹികൾ

മുംബൈ : മലയാളഭാഷാ പ്രചാരണ സംഘം ഉല്ലാസ്‌നഗർ ,അംബർനാഥ് ,ബദലാപൂർ ,ഖോപോളി മേഖലയുടെ വാർഷിക പൊതുയോഗം അംബർനാഥ് എംഎംഎം സ്‌കൂളിൽവെച്ചു നടന്നു. യോഗത്തിൽ മേഖലയുടെ 2025 -26 വർഷത്തെ ഭാരവാഹികളായി ഹൃതേഷ് കൃഷ്ണൻ (അധ്യക്ഷൻ ) ഷൈന സുനിൽ (ഉപാധ്യക്ഷൻ )ജിനേഷ് കെ.സി (കാര്യദർശി ) ശിവൻ പിപി (സഹ കാര്യദർശി )അനിത രാധാകൃഷ്‌ണൻ (ഖജാൻജി )എന്നിവരെ തെരഞ്ഞെടുത്തു.വിജയൻ കലാലയയെ മേഖലാകൺവീനറായും തെരഞ്ഞെടുത്തു.
ഭരണസമിതി അംഗങ്ങളായി പി.കെ.ലാലി ,ടിവി.രതീഷ് ,സജിതനാരായണൻ ,സ്മിത സതീശൻ ,മിനിവേണുഗോപാൽ ,അജിത്കുമാർ സിജി ,ഹരീഷ് ചാനശ്ശേരി എന്നിവരേയും യോഗം തെരഞ്ഞെടുത്തു.