പ്രമോജ് ശങ്കറിന് കെഎസ്ആർടിസി എംഡിയുടെ ചുമതല നൽകി
തിരുവനന്തപുരം: അഡീഷനൽ ഗതാഗത കമ്മീഷണറും കെഎസ്ആർടിസി ജോയിന്‍റ് മാനേജിങ് ഡയറക്‌ടറുമായ പ്രമോജ് ശങ്കറിന് കെഎസ്ആർടിസി എംഡിയുടെ ചുമതല നൽകി. ഒപ്പം കെഎസ്ആർടിസി-സ്വിഫ്റ്റിന്‍റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്‌ടറുടെ അതിക ചുമതലയും നൽകി. ചെയർമാനായിരുന്ന ബിജു പ്രഭാകർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിയമനം. ലേബർ കമ്മിഷണറും സെക്രട്ടറിയുമായ കെ. വാസുകിക്കാണ് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല.കെഎസ്ആർടിസി സിഎംഡിയായിരുന്ന ബിജു പ്രഭാകർ കഴിഞ്ഞ ദിവസമാണ് സ്ഥാനം ഒഴിഞ്ഞത്. മൂന്ന് വർഷവും എട്ട് മാസത്തെയും സേവനത്തിന് ശേഷം കെഎസ്ആർടിസി സിഎംഡി പദവിയും രണ്ടര വർഷമായി ഗതാഗത സെക്രട്ടറി പദവിയും വഹിച്ചുവരികയായിരുന്നു ബിജു പ്രഭാകർ.