മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ : 1.10 കോടി രൂപ അനുവദിച്ച് ധനം വകുപ്പ്

0
Untitled design 9

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി 1:10 കോടി രൂപയാണ് ധനം വകുപ്പ് അനുവദിച്ചിരിക്കുന്നത്. നിലവിൽ ഉപയോഗിക്കുന്ന രണ്ടു വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാനാണ് തുകയെന്നാണ് റിപ്പോർട്ട്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 19 മുതൽ 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം എന്നതായിരുന്നു പ്രധാന നിബന്ധന. ഇപ്പോഴും ട്രഷറി നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ ഇതിൽ നിന്ന് ഇളവ് നൽകി മുഖ്യമന്ത്രിയുടെ വാഹനം വാങ്ങാനുള്ള തുക ലഭ്യമാക്കാൻ ധനവകുപ്പ് തീരുമാനിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *