തലശ്ശേരി നഗരസഭയ്ക്ക് പുതിയകെട്ടിടം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു.

0

 

തലശ്ശേരി: 158 വർഷം പഴക്കമുള്ള തലശ്ശേരി നഗരസഭയുടെ പുതിയ മൂന്നുനില കെട്ടിടം ഇന്ന്
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഉദ്‌ഘാടന സമ്മേളനത്തിൽ നിയമസഭാ സ്‌പീക്കർ അഡ്വ. എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു.വ്യാവസായിക മുന്നേറ്റങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സേവനം ജനങ്ങളുടെ അവകാശമാണ് . ജനപ്രതിനിധികളും ജീവനക്കാരും ജനങ്ങളുടെ സേവകരാണ്. ആ ബോധം എല്ലാവർക്കും ഉണ്ടാവണം. സത്യസന്ധമായി ജോലി ചെയ്യുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥർ. അവർക്ക് വേണ്ടി നിലകൊള്ളുന്നതാണീ സർക്കാർ. എന്നാൽ അഴിമതി കാണിക്കുന്നവരോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാവുകയുമില്ല ” മുഖ്യമന്ത്രി പറഞ്ഞു.
തലശ്ശേരിയിൽ പൈതൃക ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നോട്ടു പോകുകയാണ് ലക്ഷ്യമെന്ന് ഷംസീർ പറഞ്ഞു.
എഴുത്തുകാരിയും, നഗരസഭാ കൗൺസിലറുമായ പി. പ്രമീളടിച്ചറുടെ പുതിയ നോവൽ കാലാന്തരങ്ങൾ പരിപാടിയിൽ പ്രകാശനം ചെയ്‌തു. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി …
ടീച്ചർ, വൈസ് ചെയർമാൻ എം.വി.ജയരാജൻ, പൊതുമരാമത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ സി.സോമൻ, നഗരസഭാംഗം ഫൈസൽ പുനത്തിൽ, തലശ്ശേരി നഗരസഭ സെക്രട്ടറി എൻ.സുരേഷ്‌കുമാർ, മുൻ ചെയർമാൻമാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരടക്കം ഒട്ടേറെ പേർ സംബന്ധിച്ചു..
ഏകദേശം നാലുകോടി ചെലവഴിച്ചാണ് പുതിയകെട്ടിടം നിർമ്മിച്ചിരിക്കുന്നത് .ഒന്നാം നിലയിൽ ചെയർമാൻ ,വൈസ് ചെയർമാൻ ,സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ എന്നിവരുടെ ഓഫീസുകളും താഴത്തെനിലയിൽ സെക്രട്ടറി ,ജനസേവന കേന്ദ്രം ,കാന്റീൻ എന്നിവയുമുണ്ട്.മൂന്നാമത്തെ നിലയിൽ കൗൺസിൽ ഹാൾ ,ഹെൽത്ത് ഡിവിഷൻ എന്നിവ സ്ഥിതി ചെയ്യുന്നു. 20 വർഷം മുന്നേ തറക്കല്ലിട്ടിരുന്നുവെങ്കിലും പുരാവസ്തുവകുപ്പിൻ്റെ എതിർപ്പിനെ തുടർന്ന് ഏറെക്കാലം ഇതിൻ്റെ നിർമ്മാണം തടസ്സപെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *