പുതിയ പാലം നിർമ്മിക്കുന്നതുവരെ ബെയ്ലി പാലം ഇവിടെയുണ്ടാകും: മേജർ ജനറൽ മാത്യു
കൽപ്പറ്റ: വളരെ കുറച്ച് സമയത്തിനുള്ളിൽ ബെയ്ലി പാലം നിർമ്മിച്ചെടുത്തതിൻ്റെ ആത്മവിശ്വസത്തിലാണ് മേജർ ജനറൽ മാത്യുവും സംഘവും. രക്ഷാദൗത്യത്തിന് ഈ പാലം വളരെ സഹായകരമാകും. ചെറിയ സമയത്തിനുള്ളിൽ പാലം നിർമ്മിച്ചെടുത്തതിൽ അഭിമാനമുണ്ട് എന്ന് മേജർ ജനറൽ മാത്യു പറഞ്ഞു.
160 ഓളം എൻജിനീയറിങ്ങ് ടാസ്ക് ഫോഴ്സ് അംഗങ്ങളാണ് പാലം നിർമ്മിച്ചത്. ഇനി ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടെങ്കിൽ അവരെ രക്ഷിക്കാനും മൃതദേഹങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടെത്താനും ആയിരിക്കും ആദ്യം പ്രധാന്യം നൽകുക. സൈന്യം ഈ ദൗത്യം തുടരുമെന്നും മേജർ പറഞ്ഞു.
ഇത്തരത്തിൽ പല സ്ഥലങ്ങളിലും സേന പാലം നിർമ്മിക്കാറുണ്ട്. അതേ സമയ പരധിയിൽ ഇവിടെയും നിർമ്മിക്കാൻ സാധിച്ചു. പുതിയൊരു പാലം ഇവിടെ നിർമ്മിക്കും വരെ ഈ പാലം ഇവിടെ തന്നെയുണ്ടാകും എന്നും അദ്ദേഹം ഉറപ്പ് നൽകി. ഏത് ശക്തിയിലുള്ള മഴ വെള്ളപാച്ചിൽ എത്തിയാലും ഒരു പരിധി വരെ ഈ പാലത്തിന് അതിജീവിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു