നെല്ലിമൂട് അങ്കണവാടിക്കെട്ടിടം ഉദ്ഘാടനം നാളെ

0
ankanavadi

കുളത്തൂപ്പുഴ : നെല്ലിമൂട് അങ്കണവാടിക്കെട്ടിടം 30-ന് വൈകീട്ട് 4നു ആരോഗ്യമന്ത്രി വീണാജോർജ്‌ നാടിനു സമർപ്പിക്കും. 2366 ചതുരശ്ര അടി വിസ്തീർണത്തിൽ 70 ലക്ഷം രൂപ ചെലവിലാണ്‌ ബഹുനിലക്കെട്ടിടം ഒരുക്കിയിരിക്കുന്നത്‌. വിശാലമായ ഹാളും കളിസ്ഥലവും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്‌. കൂടാതെ നീന്തൽക്കുളവും ആധുനികസൗകര്യങ്ങളിലുമാണ് അങ്കണവാടി നിർമിച്ചത്. വിപഞ്ചികയെന്നു പേരിട്ടിരിക്കുന്ന അങ്കണവാടി മുഹമ്മദ് ഹനീഫ റാവുത്തർ സ്മാരകമായിട്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്. പി.എസ്. സുപാൽ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി. ലൈലാബീവി, വാർഡ് അംഗം പി. അനിൽകുമാർ എന്നിവർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *