“ആചാരങ്ങളിൽ കൈകടത്താനുള്ള അവകാശം മുഖ്യമന്ത്രിക്കോ ശിവഗിരിക്കോ ഇല്ല” – ജി. സുകുമാരൻ നായർ / രമേശ് ചെന്നിത്തല എൻഎസ്എസിന്റെ പുത്രൻ :

0

എല്ലാ ഹിന്ദുക്കളുടെയും കുത്തക ശിവഗിരിക്കല്ലാ.ശിവഗിരിയുടെ ആചാരങ്ങൾ ശിവഗിരി ക്ഷേത്രങ്ങളിൽ നടപ്പാക്കുക”

കോട്ടയം : മുഖ്യമന്ത്രിക്കും ശിവഗിരിക്കുമെതിരെ രൂക്ഷ വിമർശനവുമായി NSS ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ . ആചാരങ്ങളിൽ കൈകടത്താനുള്ള അവകാശം മുഖ്യമന്ത്രിക്കോ ശിവഗിരിക്കോ ഇല്ല .
ആചാരപരമായ വ്യഖ്യാനങ്ങൾ ഹിന്ദുക്കളോട് മാത്രമാണോ ? മറ്റു മതക്കാരെ വിമർശിക്കാൻ ധൈര്യമുണ്ടോ ? എല്ലാ ഹിന്ദുക്കളുടെയും കുത്തക ശിവഗിരിക്കല്ലാ എന്നും സുകുമാരൻ നായർ പറഞ്ഞു.ശിവഗിരിയുടെ ആചാരങ്ങൾ ശിവഗിരി ക്ഷേത്രങ്ങളിൽ നടപ്പാക്കിക്കൊള്ളൂ . എൻഎസ്എസ് ആസ്ഥാനത്ത് നടന്ന 148-ാമത് മന്നംജയന്തി ആഘോഷത്തിന്റെ   സ്വാഗത പ്രസംഗത്തിൽ   സംസാരിക്കുകയായിരുന്നു സംഘടനയുടെ ജനറൽ സെക്രട്ടറി .

(മേൽവസ്ത്രം അഴിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണമെന്ന നിബന്ധന അനാചാരമാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് കഴിഞ്ഞ ദിവസം ശിവഗിരി സമ്മേളനത്തിൽ സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു .ഈ സമ്പ്രദായം പഴയകാലത്ത് പൂണൂൽ കാണുന്നതിന് വേണ്ടി തുടങ്ങിയതാണെന്നും, പല ക്ഷേത്രങ്ങളിലും ഇപ്പോഴും ഇത് തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സച്ചിദാനന്ദ സ്വാമികൾക്ക് ശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടിനെ അനുകൂലിച്ച്‌ സംസാരിച്ചു .)

രമേശ്‌ചെന്നിത്തലയെ വിളിച്ചത് കോൺഗ്രസുകാരൻ എന്നനിലയിലല്ല ,ക്ഷണിച്ചത് രാഷ്ട്രീയലാഭം പ്രതീക്ഷിച്ചുമല്ല ,അദ്ദേഹം എൻഎസ്‌എസ് മണ്ണിന്റെ സന്തതിയാണെന്നും മന്ത്രി കെബി ബിഗണേഷ്‌കുമാറും
രമേശ്‌ചെന്നിത്തലയും എൻഎസ്എസിന്റെ പുത്രന്മാരാണെന്നും സുകുമാരൻ നായർ പറഞ്ഞു .

പെരുന്നയിൽ വരാൻ കഴിഞ്ഞതുംമന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതും അഭിമാന നിമിഷമെന്ന്  പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു.രമേശ്‌ചെന്നിത്തലയും ജി.സുകുമാരൻ നായരും പരസ്പ്പരം പുകഴ്ത്തിയാണ് സമ്മേളനത്തിൽ സംസാരിച്ചത്

11 വർഷങ്ങൾക്ക് ശേഷമാണ്‌ രമേശ് ചെന്നിത്തല പഴയ വൈരാഗ്യം മാറ്റിവെച്ച്‌ പെരുന്നയിലെത്തുന്നത്.
മന്നം ജയന്തിയിലേക്ക് എൻഎസ്എസ് ക്ഷണിച്ചതിനു പിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.ശിവ​ഗിരി തീർത്ഥാടന പദയാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തിലേയ്ക്കും എസ്എൻഡിപി രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെ സമസ്തയുടെ വേദികളിലേയ്ക്കും ചെന്നിത്തല ക്ഷണിക്കപ്പെട്ടു. ജാമിഅഃ നൂരിയ സമ്മേളനത്തിലെ ഒരു സെഷൻ്റെ ഉദ്ഘാടകനായാണ് രമേശ് ചെന്നിത്തലയെ നിശ്ചയിച്ചിരിക്കുന്നത്. ജനുവരി നാലിന് എം കെ മുനീർ അധ്യക്ഷനാകുന്ന സെഷൻ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജനുവരി 11ന് മഞ്ചേരി ജാമിഅ ഇസ്ലാമിയ്യയുടെ വാർഷിക സമ്മേളനത്തിലും മുഖ്യാതിഥിയായി രമേശ്‌ ചെന്നിത്തല പങ്കെടുക്കും. സമ്മേളനത്തിൻ്റെ ഉദ്ഘാടകനും രമേശ് ചെന്നിത്തലയാണ്.
എൻഎസ്എസ്, എസ്എൻഡിപി, സമസ്ത തുടങ്ങി സമുദായ സംഘടനകളുടെ പിന്തുണയോടെ രമേശ് ചെന്നിത്തല കോൺഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് വരാനുള്ള ശ്രമമാണ് നടത്തുന്നത് എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *