നേഹയുടെ കൊലപാതകത്തിൽ കുടുംബത്തോട് പൊട്ടിക്കരഞ്ഞ് മാപ്പ് പറഞ്ഞ് പ്രതിയുടെ അമ്മ;രാഷ്ട്രീയ വിവാദവുമായി ബിജെപിയും രംഗത്ത്

0

കർണാടക: നാടിനെ നടുക്കിയ കൊലപാതകം രാഷ്ട്രീയവിവാദമായി കത്തുകയാണ് ഹുബ്ബള്ളിയിൽ. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ക്യാമ്പസിൽ വച്ചാണ് നേഹയെ സുഹൃത്തായിരുന്ന ഫയാസ് കുത്തിക്കൊന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നായിരുന്നു കൊലപാതകം. ഇത് ലൗ ജിഹാദാണെന്ന് നേഹയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇത് നിഷേധിച്ചിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളെ ലൗ ജിഹാദ് എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപിയും എബിവിപിയും രംഗത്തെത്തിയിരുന്നു.

ഇതേ തുടർന്ന് ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ, നേഹയുടെ കുടുംബാംഗങ്ങളെ കാണാൻ ഹുബ്ബള്ളിയിലെത്തിയത്. ഇതിനിടെ പ്രതി ഫയാസിന്‍റെ അമ്മ നേഹയുടെ കുടുംബത്തോട് പൊട്ടിക്കരഞ്ഞ് മാപ്പ് പറയുന്ന ദൃശ്യവും പുറത്ത് വന്നിരുന്നു. സംഭവം നടന്ന് രണ്ട് മണിക്കൂറിനകം തന്നെ ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഫയാസിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *