ചർച്ച പരാജയം ; തിങ്കളാഴ്ച മുതൽ റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്.
തിരുവനന്തപുരം : ഇന്ന് 2 മണിക്ക് ഓൺലൈൻ വഴി റേഷൻ വ്യാപാരി സംഘടനാപ്രതിനിധികളുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതൽ റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചു.
സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പള പരിഷ്കര പാക്കേജ് നടപ്പാക്കാനില്ലെന്ന് സർക്കാർ വ്യാപാരികളെ അറിയിച്ചു .തിങ്കളാഴ്ച മുതലാണ് കടയടച്ചിട്ടുള്ള സമരം. റേഷൻ കടകളിലേക്ക് സാധനങ്ങളെത്തിക്കുന്ന വിതരണക്കാരുടെ സമരം മൂലം ഈ മാസം ഭൂരിഭാഗം കടകളിലും സ്റ്റോക്കെത്തിയിരുന്നില്ല. സ്റ്റോക്കെത്തിയിരുന്നില്ല. കടയടച്ചുള്ള സമരം കൂടിയാകുന്നതോടെ റേഷൻ വിതരണം പ്രതിസന്ധിയിലാകും.