കാലവസ്ഥാ പ്രവചനം കൃത്യമല്ലേ? മഴ പെയ്യുമെന്ന് പറഞ്ഞാൽ പെയ്യില്ല, അറിയിപ്പില്ലെങ്കിൽ തോരാമഴ
മഴയ്ക്ക് വേണ്ടി മാനം കറുത്താല്‍ ചങ്കിടിക്കുന്ന അവസ്ഥയിലാണ് നമ്മളൊക്കെ. അതിനിടയില്‍ പെയ്യുമെന്ന് പറയുന്ന മഴ പെയ്യാതിരിക്കുക, അറിയിപ്പില്ലാതിരിക്കുമ്പോഴും മഴ പെയ്യുക അങ്ങനെ പല വിരോധാഭാസങ്ങള്‍. ഇങ്ങനെവരുമ്പോള്‍ വിമര്‍ശനവും പരിഹാസവുമേല്‍ക്കുന്നത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനാണ്. പ്രവചനത്തിൽ കാലാവസ്ഥാ കേന്ദ്രം പോലെ പഴിയും പരിഹാസവും കേട്ടവർ വേറെ ഉണ്ടാവില്ല. മഴ മഹാദുരന്തങ്ങൾക്ക് കാരണമാകുന്ന കാലത്ത് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന് വിലപ്പെട്ട ജീവനുകളുടെ വിലയുണ്ട്. ചെറിയ പിഴവിന് വലിയ വില കൊടുക്കേണ്ട സാഹചര്യം. ഈ പഴിക്ക് അവർ അർഹരാണോ? എന്തുകൊണ്ട് പ്രവചനങ്ങൾ തെറ്റുന്നു? എന്താണ് കാലാവസ്ഥാ കേന്ദ്രത്തിൽ സംഭവിക്കുന്നത്? എങ്ങനെയാണ് കാലാവസ്ഥ പ്രവചിക്കുക? അതിന്റെ വെല്ലുവിളികള്‍, പ്രവചനത്തിന്റെ കൃത്യതയെ സ്വാധീനിക്കുന്ന കാരണങ്ങള്‍.. ഉഷ്ണമേഖലാ രാജ്യമായ ഇന്ത്യയില്‍ കാലാവസ്ഥ പ്രവചനമെന്നത് വെല്ലുവിളി നിറഞ്ഞ പ്രവര്‍ത്തനമാണെന്ന് പറയുകയാണ് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ നീത കെ. ഗോപാല്‍.