നീറ്റ് പരീക്ഷാ വിവാദം: ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്രസർക്കാറിനും സുപ്രീം കോടതി നോട്ടീസ്

0

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്രസർക്കാറിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ മറുപടി പറയണമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഹർജി പരിഗണിച്ച സുപ്രീംകോടതിയുടെ അവധിക്കാല ബഞ്ച് വിവാദങ്ങൾ പരീക്ഷയുടെ പവിത്രതയെ ബാധിച്ചു എന്നും പറഞ്ഞു.

പ്രവേശന നടപടികൾ നിർത്തിവയ്‌ക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്ന സുപ്രീംകോടതി നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്രസർക്കാറിനും നോട്ടീസ് അയക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഫലം പ്രഖ്യാപിച്ചപ്പോൾ 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചു എന്നും ഇതിൽ ആറു പേർ ഒരേ സെന്ററിൽ നിന്നും പരീക്ഷ എഴുതിയ വരാണെന്നും ഹർജിക്കാർ ആരോപിക്കുന്നുണ്ട്.

ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേർക്ക് എൻസിഇആർടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിന് ഗ്രേസ്മാർക്ക് നൽകിയെന്നും രണ്ടാം റാങ്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്ക് നൽകി എന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി പറയുന്നുണ്ട്.

ഗ്രേസ് മാർക്ക് നൽകിയത് മുൻ കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് എന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി പറയുന്നു. എന്നാൽ പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികളും അധ്യാപകരും വലിയ തോതിലുള്ള ആക്ഷേപമാണ് ഉന്നയിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *