നീറ്റ് പരീക്ഷ റദ്ദാക്കില്ല; കേന്ദ്ര വിദ്യാഭ്യാസമന്ത്രി
ഡൽഹി: ക്രമക്കേട് ആരോപണം ഉയർന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വിഷയം ഉന്നത തല സമിതി പരിശോധിക്കും. എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. വിദ്യാർത്ഥികളുടെ താല്പര്യം സംരക്ഷിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരീക്ഷയുടെ സുതാര്യതയിൽ വിട്ടുവീഴ്ച ഉണ്ടാകില്ല.ബിഹാറിൽ നടക്കുന്ന അന്വേഷണ വിവരങ്ങൾ റിപ്പോർട്ടായി ഉടൻ കേന്ദ്ര സർക്കാരിന് ലഭിക്കും. ചില സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടു. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയിൽ പ്രവർത്തനത്തിലെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതലസമിതി രൂപീകരിക്കും.എൻ.ടി.എയോ എൻ.ടി.എയിലെ ഉദ്യോഗസ്ഥരോ കുറ്റക്കാരായാലും കടുത്ത നടപടിയുണ്ടാകും.മന്ത്രി വ്യക്തമാക്കി.
ഏത് ഉന്നതരായാലും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കരുത്. കള്ളപ്രചാരണവും രാഷ്‌ട്രീയവും ഒഴിവാക്കണം. നീറ്റ്, നെറ്റ് വിഷയങ്ങൾ വ്യത്യസ്തമാണ്. നെറ്റ് ചോദ്യപേപ്പർ ടെലഗ്രാമിൽ വന്നതായി വിവരം കിട്ടി. ബിഹാർ സർക്കാര്‍ ചില വിവരങ്ങൾ നൽകിയിട്ടുണ്ട്. നെറ്റ് പരീക്ഷ റദ്ദാക്കി. അതിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ കേന്ദ്രത്തിനും എൻ.ടി.എക്കും വീണ്ടും സുപ്രിംകോടതി നോട്ടീസ് അയച്ചു. കേസ് ഇനി പരിഗണിക്കുന്ന ജൂലൈ എട്ടിന് മുന്‍പായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി സുപ്രിംകോടതിയില്‍ വിശദമായ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കും. നീറ്റുമായി ബന്ധപ്പെട്ട് എസ്എഫ്ഐയുടെയും വിദ്യാര്‍ഥികളുടെയും എൻ.ടി.എയുടെയും ഹരജികളാണ് കോടതി പരിഗണിച്ചത്.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികളിലെ തുടര്‍ നടപടികള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു.ഹൈക്കോടതികളിലുള്ള ഹരജികൾ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്ന എൻ.ടി.എയുടെ ഹരജിയിലാണ്