സഹപാഠിക്ക് പ്രണാമം അർപ്പിക്കുവാൻ നിറ കണ്ണുകളോടെ ക്ഷേത്ര തന്ത്രി എത്തി.
തിരുവല്ല:ഒരേ ബഞ്ചിൽ ഇരുന്ന് അറിവിന്റെ വെളിച്ചം നേടിയ സുഹൃത്തിന് പ്രണാമം അർപ്പിക്കുവാൻ അഖില കേരള ബ്രാഹ്മൺസ് ഫെഡറേഷൻ വൈസ് ചെയർമാൻ ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന എത്തി പുഷ്പ ചക്രം സമർപ്പണം നടത്തി.
അയോധ്യ സന്ദർശന വേളയിൽ ആണ് സുഹൃത്തിന്റെ വേർപാട് അറിയുന്നത്.മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉപേക്ഷിച്ചാണ് കേരള ത്തിലേക്ക് മടങ്ങിയെത്തിയത്.സുഹൃത്തും ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ സഹപാഠിയാണ് തലവെടി തിരു പനയനൂർകാവ് ഭഗവതി ക്ഷേത്രം മുഖ്യ കാര്യദർശി കൂടിയായ ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന. സഹധർമ്മിണി ഗിരിജ അന്തർജനം ക്ഷേത്രം മാനേജര്‍ അജി കുമാർ കലവറശ്ശേരിൽ എന്നിവർക്ക് ഒപ്പമാണ് എത്തിയത്.
അത്മീയ യാത്ര യുടെ ഒരു ശ്രോതാവായിരുന്നെന്നും നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹിച്ചെന്നും പഠനത്തിന് ശേഷം തലവടി ചുണ്ടൻ വള്ള സമിതിയുടെ ക്ഷണം സ്വീകരിച്ച് തലവെടിയിൽ എത്തിയപ്പോൾ ഇരുവരും 30 മിനിട്ടുകള്‍ പഴയക്കാല അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ഒരുമിച്ച് ഫോട്ടോയും എടുത്തിരുന്നതായും പിതാവിന്റെ വേർപാട് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് മെത്രാപ്പോലീത്തായുടെ സഹോദര പുത്രനായ നൈനാൻ പുന്നൂസിന്നോട് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു.
തലവടി ഗവ. ഹൈസ്ക്കൂളിൽ 8 മുതൽ 10 വരെ ക്ലാസുകളില്‍ ആണ് ഇരുവരും പഠിച്ചത്. മതങ്ങളുടെ അതിർ വരമ്പുകൾക്കപ്പുറം എല്ലാവരെയും ഒരുപോലെ സ്നേഹിച്ചിരുന്ന പിതാവിന്റെ വേർപാട് കേരള സമൂഹത്തിനേറ്റ കനത്ത നഷ്ടമാണെന്ന് അനുസ്മരിച്ചു.
ഇരുവരുടെയും ഗുരുനാഥനായ പി വി. രവീന്ദ്രനാഥ് തന്റെ ശിഷ്യന് പ്രണാമം അർപ്പിക്കുവാൻ എത്തിയിരുന്നതായി ഡോ ജോൺസൺ വി.ഇടിക്കുള പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക മരണാനന്തര ബഹുമതികളോടെ മെത്രാപ്പോലീത്തായുടെ കബറടക്കം ഇന്നലെ കുറ്റപ്പുഴ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ കത്തീഡ്രലിൽ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിര കണക്കിന് ജനങ്ങള്‍ എത്തി ചേർന്നു.