നെന്മാറ ദേശം ഓവർസീസ് സംഗമം ; ഇനി വനിതകൾ ഭരിക്കും
ദുബായ്: നെന്മാറ ദേശം ഓവർസീസ് സംഗമം എന്ന സംഘടനാ ഇനി വനിതകൾ ഭരിക്കും സംഘടനയുടെ ഇരുപത്തിനാലാം വാർഷികത്തോട് അനുബന്ധിച്ചാണ് ഷാർജയിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിലാണ് പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. വനിതാ സംഘടനകളല്ലാതെ നൂറു ശതമാനം വനിതകളെ ഉൾപ്പെടുത്തിയുള്ള ലോകത്തിലെ ആദ്യത്തെ ജനറൽ കമ്മിറ്റിയാണിത്. പ്രസിഡന്റ്: ബിന്ദു അയ്യപ്പൻ, ജനറൽ സെക്രട്ടറി: ശ്രീലതപ്രദീപ്, ഖജാൻജി:ശ്രീകല മനോജ്, വൈസ് പ്രസിഡണ്ട്: മഞ്ജു പ്രസാദ്, ജോയിൻ സെക്രട്ടറി: ദീപിക സഞ്ജയ്, കൾച്ചറൽ കമ്മിറ്റി അംഗങ്ങൾ: റ്റിന പ്രശാന്ത്, ദീപ പ്രകാശ്, ലത രവീന്ദ്രൻ,പ്രസീത മധു, തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങൾ.