മണ്ഡലത്തിൽ യുഡിഎഫ്–എൽഡിഎഫ് വിരുദ്ധ വികാരം’ ;‘വയനാട് നെഹ്റു കുടുംബത്തിന്റെ കുത്തകയാക്കാൻ അനുവദിക്കില്ല

0

ബത്തേരി∙ വയനാട് ലോക്സഭാ മണ്ഡലം നെഹ്റു കുടുംബത്തിന്റെ കുത്തകയാക്കാൻ അനുവദിക്കില്ലെന്ന് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു അവർ. 2019 ൽ രാഹുൽ ഗാന്ധി മത്സരിക്കാൻ വന്നപ്പോൾ പ്രിയങ്ക ഗാന്ധിയെയും കൂടെ കൊണ്ടുവന്നു മണ്ഡലം പരിചയപ്പെടുത്തിക്കൊടുത്തു. ഇത്തവണ പ്രിയങ്ക നാമനിർദേശപത്രിക സമർപ്പിക്കാൻ വന്നപ്പോൾ ഭർത്താവ് റോബർട്ട് വാധ്‌രയെയും കൂട്ടിയാണു വന്നത്. അതിനു പിന്നിലും ഗൂഢലക്ഷ്യങ്ങളുണ്ടെന്നു നവ്യ ആരോപിച്ചു.

‘‘ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്കു കേന്ദ്രം സഹായം നൽകിയില്ലെന്ന് എൽഡിഎഫും യുഡിഎഫും പ്രചരിപ്പിക്കുന്നുണ്ട്. ദുരന്തം പോലും തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുകയാണ് ഇരുകക്ഷികളും. കേന്ദ്രം നൽകിയ സഹായങ്ങളുടെ കണക്ക് പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ല. എന്നാൽ ബിജെപി പ്രവർത്തകർ കൃത്യമായ കണക്കുകൾ പുറത്തുവിട്ടു. പുനരധിവാസം നടത്തുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വലിയ അലംഭാവമാണു കാണിക്കുന്നത്.

9 വർഷമായി ഞാൻ കോഴിക്കോട് കോർപറേഷൻ കൗൺസിലറാണ്. ജനങ്ങളുമായി നേരിട്ട് ബന്ധം പുലർത്തുന്ന ആളാണ്. എന്നാൽ ഇതുവരെ ഒരു പഞ്ചായത്ത് മെംബർ പോലുമാകാത്ത, എസി കാറിൽ മാത്രം സഞ്ചരിച്ചു ശീലിച്ചയാളാണു പ്രിയങ്ക. ജനങ്ങളുമായി യാതൊരു ബന്ധവും പുലർത്തുന്ന ആളല്ല അവർ’’. മണ്ഡലത്തിൽ യുഡിഎഫിനും എൽഡിഎഫിനും എതിരെ വലിയ വികാരമുണ്ടെന്നും എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണെന്നും നവ്യ പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *