എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ പര്യടനം തുടരുന്നു

0

കോട്ടയം: എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. നാളുകളായി പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളും പ്രതിസന്ധികളും തുഷാറിനു മുന്നിൽ തുറന്നു പറയുന്നു. റബർ ഉൾപ്പെടെയുള്ള കാർഷിക മേഖലയുടെ പ്രതിസന്ധിയും ദിന ജീവിതത്തെ വരിഞ്ഞു മുറുക്കുന്ന പ്രശ്നങ്ങളും എല്ലാം ഏക പ്രതീക്ഷ എന്ന നിലയിൽ മുഖവുരയില്ലാതെ അവതരിപ്പിക്കുന്നു. ആത്മീയ – മത മേലധ്യക്ഷൻമാരുമായുള്ള അനുഗ്രഹ കൂടിക്കാഴ്ച്ചകളിലായിരുന്നു രാവിലെ തുഷാർ വെള്ളാപ്പള്ളി.

മള്ളിയൂര്‍ മഹാഗണപതി ക്ഷേത്ര ദര്‍ശനം നടത്തി. ബ്രഹ്‌മശ്രീ പരമേശ്വരന്‍ നമ്പൂതിരി കണ്ട് അനുഗ്രഹം വാങ്ങി. ലാളിത്യവും വാത്സല്യവും നിറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറെ ആത്മവിശ്വാസം നല്‍കി. അത്യപൂര്‍വമായ ഗണപതിവിഗ്രഹവും സമ്മാനിച്ച് വിജയാശംസ നേർന്നാണ്. അദ്ദേഹം യാത്ര അയച്ചത്.

ഓമല്ലൂർ ഉമാ മഹേശ്വരി ക്ഷേത്രംമീനപ്പൂരമഹോത്സവത്തിൽ പ്രസാദഊട്ടിലും പങ്കെടുത്തു. ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ സഹവികാരിയായ വെരി. റവ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ് യുടെ സംസ്കാര ശുശ്രൂഷ ചടങ്ങുകളിൽ പങ്കെടുത്തു

എൻ എസ് എസ് ഓഫീസ് സന്ദർശിച്ചു നേതാക്കളുമായി സംഭാഷണം നടത്തി.. മാൻവെട്ടം സെന്റ്. ജോർജ് പള്ളിയിൽ എത്തി ഇടവക വികാരി ഫാ. വേലംപറമ്പിൽ സൈറസ് അച്ചന്റെ അനുഗ്രഹവും പിന്തുണയും തേടി. കോട്ടയത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ കോതനല്ലൂർ ഗർവാസിസ് ആൻഡ് പ്രോത്തസിസ് ഫെറോന പള്ളി സന്ദർശിച്ചു. ഇടവക വികാരി റവ. ഫാദർ സെബാസ്റ്റ്യൻ പടിക്കക്കുഴുപ്പിലുമായി സംസാരിക്കുകയും അച്ചന്റെ അനുഗ്രഹം വാങ്ങുകയും ചെയ്തു. .

Spread the love

Leave a Reply

Your email address will not be published. Required fields are marked *