എന്‍.സി.പി. അജിത്തിന്റേതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡൽഹി: എൻസിപി സ്ഥാപക നേതാവ് ശരദ് പവാറിനു കനത്ത തിരിച്ചടി അനന്തരവനും ഏക്‌നാഥ് ഷിന്ദേ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍.സി.പിയാണ് യഥാര്‍ഥ എന്‍.സി.പിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍.എംഎൽഎമാരിൽ ഏറിയ പങ്കും അജിത് പവാറിനൊപ്പമാണ് എന്നതു കണക്കിലെടുത്താണ്, പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്‌നവും അവർക്കു നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചത്. 2023 ജൂലായിലാണ് ശരദ് പവാറിനോടു കലഹിച്ച് അജിത് ഒരുകൂട്ടം എം.എല്‍.എമാരുമായി ഷിന്ദേ സര്‍ക്കാരിന്റെ ഭാഗമാകുന്നത്.പുതിയ പേരു സ്വീകരിക്കാൻ ശരദ് പവാർ വിഭാഗത്തിന് തിരഞ്ഞെടുപ്പു കമ്മിഷൻ നിർദ്ദേശം നൽകി. ഫെബ്രുവരി ഏഴാം തീയതി വൈകിട്ട് മൂന്നു മണിക്കുള്ളിൽ പാർട്ടിയുെട പുതിയ പേരും ചിഹ്‍നവും തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കണമെന്നാണ് നിർദ്ദേശം.