സത്യപ്രതിജ്ഞക്ക് മുന്‍പ് പ്രതിഷേധം: മന്ത്രിസഭയിലേക്ക് ഇല്ലെന്ന് എന്‍സിപി
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മുന്നണിയില്‍ പ്രതിഷേധം. എന്‍സിപി അജിത് പവാര്‍ പക്ഷമാണ് മോദി 3.0 യില്‍ ആദ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രി സ്ഥാനം നല്‍കാത്തതാണ് എന്‍സിപിയുടെ പ്രതിഷേധത്തിന് കാരണം. കാബിനറ്റ് മന്ത്രി സ്ഥാനം നല്കാന്‍ ബിജെപി തയ്യാറാകാത്തതില്‍ പ്രതിഷേധം അറിയിച്ച് മന്ത്രി സഭയില്‍ ചേരാനില്ലെന്ന് എന്‍സിപി വ്യക്തമാക്കിയിരിക്കുകയാണ്.