NBKS ‘സ്നേഹ സംഗമം – 2025’ -ഏപ്രിൽ 12ന്

0

നവിമുംബൈ : നെരൂൾ ന്യു ബോംബെ കേരളീയസമാജം സംഘടിപ്പിക്കുന്ന സ്നേഹ സംഗമം -2025, ഏപ്രിൽ 12
ന് NBKS കോംപ്ലക്സിൽ വെച്ച് നടക്കും . വൈകുന്നേരം 5.30 നു ആരംഭിക്കുന്ന പരിപാടിയിൽ , വാര്യർ ഫൗണ്ടേഷൻ പിആർ ഹെഡായ രമേശ് വാസു പ്രചോദന പ്രഭാഷണം നടത്തും .സംഗീത അധ്യാപിക (ആകാശവാണി)ഗീത കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ‘ഗാനസന്ധ്യ ‘യും ഉണ്ടായിരിക്കും.
സമാജം മുതിർന്ന അംഗങ്ങൾക്കായി സംഘടിപ്പിച്ചു വരുന്ന സ്നേഹ സംഗമത്തിൻ്റെ തുടർച്ചയായാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്നും ഏവരേയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും കൺവീനർ (PR ) കെ. ടി.നായറും ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കടയും അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *