മുഖത്തെ മാറ്റത്തിന്റെ രഹസ്യം വെളിപ്പെടുത്തി നയൻതാര ; ‘പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ല’
പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തി നയന്‍താര. കോസ്‌മെറ്റിക് സര്‍ജറിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് അവര്‍ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് തുറന്നുപറഞ്ഞത്. ആളുകള്‍ തന്റെ മുഖത്തെ മാറ്റത്തെക്കുറിച്ച് പറയുന്നത് തന്റെ ഐ ബ്രോ മേക്കപ്പില്‍ വരുന്ന വ്യത്യാസം കൊണ്ടാണെന്നും അവര്‍ വ്യക്തമാക്കി.
റെഡ് കാര്‍പ്പറ്റ് മുന്നോരുക്കങ്ങളെക്കുറിച്ച് മുംബൈ ആസ്ഥാനമായ ഹൗട്ട്ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയവേയാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. തനിക്ക് പുരികമൊരുക്കുന്നതില്‍ പ്രത്യേക താത്പര്യമുള്ളതായി നയന്‍ താര പറഞ്ഞു. അതിനായി നല്ലൊരു സമയം മാറ്റിവെയ്ക്കാറുണ്ട്.
തന്റെ പുരികത്തിലുണ്ടാകുന്ന മാറ്റമാണ് മുഖത്തെ മാറ്റിത്തിന്റേയും കാരണം. അതുകൊണ്ടാണ് താന്‍ മുഖത്ത് എന്തെങ്കിലും മാറ്റം വരുത്തിയെന്ന് ആളുകള്‍ കരുതുന്നതെന്നും അവര്‍ പറഞ്ഞു. പക്ഷെ അത് സത്യമല്ല. തീര്‍ച്ചയായും തെറ്റായ കാര്യമാണെന്ന് ഞാന്‍ നേരിട്ട് തന്നെ പറയുന്നുവെന്നും നയന്‍താര പറഞ്ഞു.
ഇത് തന്റ ഡയറ്റിന്റേയും കൂടി ഫലമാണ്. ഡയറ്റ് കാരണം ശരീരഭാരത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ മുഖത്തും പ്രത്യക്ഷമാണ്. നിങ്ങള്‍ നുള്ളിയോ കത്തിച്ചോ നോക്കിക്കോളൂ .പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് കണ്ടെത്താനുകുമെന്നും അവര്‍ വ്യക്തമാക്കി.
നയന്‍താരയ്ക്ക് ഫിറ്റ്‌നസിലും ഡയറ്റിലും ഉള്ള താത്പര്യം ആരാധകര്‍ക്കും അറിയാവുന്നതാണ്. 2003-ല്‍ മലയാളത്തില്‍ മനസിനക്കരേയിലൂടെ അരങ്ങേറ്റം കുറിച്ച നയന്‍താര ഇന്നേറെ മാറിയിട്ടുണ്ട്.നടിയുടെ ഈ ലുക്കിന് പിന്നില്‍ ഒന്നിലേറെ പ്ലാസ്റ്റിക് സര്‍ജറികളാണെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പല കോസ്‌മെറ്റോളജിസ്റ്റുകളും പല വാഗങ്ങളും ഉന്നയിച്ചിക്കുന്നത്.
സിനിമയുടെ തുടക്കക്കാലത്ത് നിന്നും പിന്നീട് താരം ശരീരഭാരം കുറച്ചിരുന്നു. അതിനാല്‍ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളും വന്നിട്ടുണ്ട്. അതിനെല്ലാമുള്ള മറുപടിയാണ് നയന്‍താര നല്‍കിയത്. ഇത്രയും വര്‍ഷത്തിനിടയില്‍ വ്യത്യസ്തമായ ഐബ്രോ ലുക്കുകള്‍ പരീക്ഷിച്ചതായും അവര്‍ വെളിപ്പെടുത്തി. കോസ്‌മെറ്റിക് സര്‍ജറി തെറ്റാണെന്നല്ല. പക്ഷെ ഡയറ്റിംഗാണ് എന്റെ മാറ്റത്തിന് കാരണമെന്നും അവര്‍ പറഞ്ഞു.