നാവികസേനാ ദിനത്തിൽപടക്കപ്പലുകളും യുദ്ധവിമാനങ്ങളും ശംഖുംമുഖത്ത്

തിരുവനന്തപുരം: നാവികസേനാ ദിനത്തിൽപടക്കപ്പലുകളും യുദ്ധവിമാനങ്ങളും ശംഖുംമുഖത്ത്. ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനി കപ്പൽ ഉൾപ്പെടെ 40 പടക്കപ്പലുകളും 30-ലേറെ യുദ്ധവിമാനങ്ങളും ഡിസംബർ നാലിന് നടക്കുന്ന നാവികസേനാ ദിനത്തിൽ ശംഖുംമുഖം കടലിൽ അണിനിരക്കും.
ശംഖുംമുഖം കടൽ ആദ്യമായി ഇതിനു വേദിയാവുമ്പോൾ ദക്ഷിണേന്ത്യയിലെ കടലിലും ആകാശവും നാവികസേനയുടെ ശക്തിതെളിയിക്കുന്നതിന് അവസരമൊരുക്കും. രാജ്യം തദ്ദേശീയമായി വികസിപ്പിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണത്തെ ദീപാവലി ആഘോഷിക്കാനായി തിരഞ്ഞെടുത്തതുമായ ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനി കപ്പൽ ആയിരുന്നു. നാവിക സേനയുടെ നേതൃത്വത്തിൽ വരാൻ പോകുന്ന തിയേറ്റർ കമാൻഡിന് സജീവ പരിഗണനയിലുള്ള പ്രദേശമാണ് ഈ വർഷത്തെ സേനാദിനത്തിൽ നാവികസേനയുടെ ഓപ്പറേഷൻ-ഡെമോൺസ്‌ട്രേഷന് തിരഞ്ഞെടുത്തിട്ടുള്ളത്. വലിയവേളി മുതൽ വലിയതുറ വരെയുള്ള തീരക്കടലിൽ അന്തർവാഹിനികളും യുദ്ധക്കപ്പലുകളും പായ്ക്കലുകളും അണിനിരക്കുമ്പോൾ ആകാശത്ത് യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ചേർന്ന് ദൃശ്യവിസ്മയമൊരുക്കും.
തെക്കേ ഇന്ത്യയിൽ ആദ്യമായാണ് നാവികസേനാ ദിനാഘോഷത്തോടനുബന്ധിച്ചുള്ള ശക്തിപ്രകടനവും പ്രദർശനവും നടത്തുന്നത്.കടലിലെയും ആകാശത്തെയും പ്രകടനവും പ്രദർശനവും കാണാൻ വിവിധ സേനാമേധാവികളും ശംഖുംമുഖത്തെത്തും.