പ്രവാസികളോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക; നവോദയ ദമ്മാം
ദമ്മാം : നവോദയ സാംസ്‌കാരികവേദി ദമ്മാം ടൗൺ ഏരിയ സമ്മേളനം ഗദ്ദർ നഗറിൽ നടന്നു. ബഹ്‌റൈനിലെ സാംസ്‌കാരിക പ്രവർത്തകൻ സജി മാർക്കോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജോയിന്റ് സെക്രട്ടറിയും സ്വാഗത സംഘം ചെയർമാനുമായ നൗഷാദ് അകോലത്ത് ആധ്യക്ഷം വഹിച്ചു. സ്വാഗതസംഘം കൺവീനറും ഏരിയ വൈസ് പ്രസിഡന്റുമായ ഷാജി മട്ടന്നൂർ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി വിനോദ് ജോസഫ് കഴിഞ്ഞ പ്രവർത്തന റിപ്പോർട്ടും, നവോദയ സാംസ്‌കാരിക വേദിയുടെ കേന്ദ്ര ട്രഷറർ കൃഷ്ണകുമാർ സഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, പ്രവാസികളോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ അംഗീകരിച്ചു.