നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം
പത്തനംതിട്ട: പരേതനായ എഡിഎം നവീൻബാബുവിൻ്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം അനുവദിച്ചു .തസ്തിക തീരുമാനം പിന്നീട് .നടപടി മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് .പത്തനംതിട്ട കളക്ട്രേറ്റിലേക്കാണ് മാറ്റം .നേരത്തെ കോന്നി തഹസിൽദാർ ആയ മഞ്ജുഷ ഇപ്പോൾ അവധിയിൽ തുടരുകയാണ്.
തഹസില്‍ദാര്‍ പദവയില്‍നിന്ന് മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് റവന്യൂവകുപ്പിന്അ മഞ്ജുഷ നേരത്തെ അ പേക്ഷ നല്‍കിയിരുന്നു. കോന്നി തഹസിൽദാറായ തനിക്ക് തതുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്നായിരുന്നുആവശ്യം.. സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ് തഹസില്‍ദാല്‍ ജോലി. ഇത് നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നതെന്നും സമാന പദവിയായ കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റിത്തരണമെന്നുമാണ് മഞ്ജുഷയുടെ അപേക്ഷയിലുള്ളത്.