CBIഅന്യേഷണം ആവിശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ

കണ്ണൂർ: സിംഗിൾ ബെഞ്ച് തളളിയ ,’സിബിഐ അന്വേഷണം വേണമെന്ന’ ആവശ്യവുമായി എഡിഎം നവീൻ ബാബുവിന്‍റെ കുടുംബം ഹൈക്കോടതിയിൽ. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ല ,സിബിഐ കേസന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹൈക്കോടതിയെ സമീപിച്ചത്.
വസ്തുതകൾ കാര്യമായി പരിശോധിക്കാതെയാണ് ഉത്തരവെന്നും തങ്ങൾക്ക് നീതി കിട്ടണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.